ABOUT US


           ലോകവിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഉത്തരകേരളത്തിലെ പ്രശസ്തമായ ബേക്കല്‍ ആസ്ഥാനമാക്കി …... ലാണ് ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്റെ പിറക് വശത്ത് വാടക കെട്ടിടത്തിലായിരുന്നു ഇതിന്റെ തുടക്കം. 1985 ഡിസംബറില്‍ പാലക്കുന്ന് ടൗണില്‍ റെയില്‍വെ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു സ്വകാര്യ കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്ക് ഓഫീസ് മാറ്റി. പിന്നീട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് തിരുവക്കോളി ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ ഗ്രൗണ്ടില്‍ പുതിയ ഇരുനില കെട്ടിടം നിര്‍മ്മിച്ചു. 2007 ജനുവരി 13ന് പുതിയ കെട്ടിടം ബഹുമാനപ്പെട്ട മുന്‍ ഉദുമ എം എല്‍ ഏ ശ്രീ കെ വി കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് 2007 ഫെബ്രവരി 1 മുതലാണ്. പാലക്കുന്ന് ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ കിഴക്കാണ് ഓഫീസ് സമുച്ഛയം സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും സീനിയര്‍ സൂപ്രണ്ടും ഉള്‍പ്പെടെ 11 പേരാണ് ഈ ഓഫീസില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. 14 ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്കൂളുകളും, 2 എയിഡഡ് അപ്പര്‍ പ്രൈമറി സ്കൂളുകളും, 18 ലോവര്‍ പ്രൈമറി സ്കൂളുകളും, 7 എയിഡഡ് ലോവര്‍ പ്രൈമറി സ്കൂളുകളും, 7 അംഗീകൃത അണ്‍ എയിഡഡ് എല്‍ പി സ്കൂളുകളും ഉള്‍പ്പെടെ 48 സ്കൂളുകളാണ് ഈ ഓഫീസിന്റെ കീഴിലുള്ളത്. കൂടാതെ 3 എം ജി എല്‍ സി കളും ഇതിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. 10 ഗവണ്‍മെന്റ് ഹൈസ്കൂളുകള്‍, 2 എയിഡഡ് ഹൈസ്കൂളുകള്‍, 3 അംഗീകൃത അണ്‍ എയിഡഡ് ഹൈസ്കൂളുകള്‍, 1 ആര്‍ എം എസ് എ സ്കൂള്‍, പെരിയയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂള്‍ എന്നിവയും ഈ ഓഫീസിന്റെ പരിധിയില്‍ വരുന്നു.

No comments:

Post a Comment